രാജ്യത്ത് പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പുതിയ സംരംഭത്തിന്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ ഒമാൻ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒമാൻ കസ്റ്റംസുമായി ചേർന്നാണ് ഈ നിരോധനം നടപ്പിലാക്കുന്നത്. ജൂലൈ 23 ന് എക്‌സിൽ പങ്കുവെച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിർദിഷ്ട ഹാർമോണൈസ്ഡ് സിസ്റ്റം കോഡുകൾക്ക് കീഴിൽ വരുന്ന എല്ലാ പ്ലാസ്റ്റിക് ബാഗുകളും പ്രത്യേകിച്ച്, എഥിലീൻ പോളിമറുകളിൽ നിന്നുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കാൻ ലക്ഷ്യമിടുന്നത്. ഷോപ്പിംഗ് ബാഗുകൾ, വേസ്റ്റ് ബാഗുകൾ, ഫുഡ് പാക്കേജിംഗ് ബാഗുകൾ, മെഡിക്കൽ യൂസ് ബാഗുകൾ എന്നിവയുൾപ്പെടെ പ്രകൃതിയിൽ ലയിക്കുന്നതും അല്ലാത്തതുമായ പ്ലാസ്റ്റിക്കുകളും ഇതിൽ ഉൾപ്പെടുന്നു.
Oman to ban import of plastic bags from September 1